WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, December 9, 2014

കാണണം, അംഗീകരിക്കണം, ഈ ചരിത്രനേട്ടം


ഫര്‍ഹാനും രജനീഷ് ഹെന്റിയും വിഷ്ണുവും ലോകകിരീടവുമായി കേപ്് ടൗണിലെ ഗ്രൗണ്ടില്‍
പാലക്കാട്: ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30. ദക്ഷിണാഫ്രിക്കയിലെ വാലി വില്‍സണ്‍ മൈതാനത്തില്‍ പ്രകാശ് ജയരാമയ്യയുടെ ഷോട്ട് ബൗണ്ടറിവരെ കടക്കുമ്പോള്‍ ലോകക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതപ്പെടുകയായിരുന്നു. കാഴ്ചയില്ലാത്തവരുടെ നാലാമത് ഏകദിനക്രിക്കറ്റ് ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെ തോല്പിച്ച് ഇന്ത്യക്ക് കിരീടം. അതും മത്സരമവസാനിക്കാന്‍ വെറും രണ്ട് പന്ത് ബാക്കിനില്‍ക്കെ. അലതല്ലിയൊഴുകിയ ആവേശത്തില്‍ സന്തോഷംകൊണ്ട് കരഞ്ഞ് മൂന്ന് മലയാളികളും ഗ്യാലറിയിലുണ്ടായിരുന്നു. പ്രതിസന്ധികളെ സധൈര്യം ഏറ്റെടുത്ത് ക്രിക്കറ്റിനെ പ്രണയിച്ച് ലോകകിരീടം നെഞ്ചോട് ചേര്‍ത്ത് അവര്‍ സന്തോഷം പങ്കുവെച്ചു. തിരുവനന്തപുരം പാലോട് പേരയം എന്ന ഗ്രാമത്തില്‍നിന്ന് വരുന്ന യു.പി. വിഷ്ണുവും മലപ്പുറം നിലമ്പൂര്‍ മൈലാടി സ്വദേശി മുഹമ്മദ് ഫര്‍ഹാനും ഇന്ത്യന്‍ ടീമിന്റെ അഡ്വൈസറായി എത്തിയ കോഴിക്കോട്ടുകാരന്‍ രജനീഷ് ഹെന്റിയും. ലോകമാധ്യമങ്ങളില്‍ നിന്നോ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നോ അവരെ തേടി വിളികളെത്തിയില്ല. എങ്കിലും രവി ശാസ്ത്രിയും ശിഖര്‍ ധവാനും വിരാട് കോലിയുമടക്കമുള്ളവര്‍ ടീമംഗങ്ങളെ അഭിനന്ദനമറിയിച്ചു. ലോകകിരീടവും ഇന്ത്യന്‍ പതാകയുമായി അവര്‍ മൈതാനത്ത് താളം ചവുട്ടി. ഷാംപെയ്‌ന് പകരം ശരീരത്തിലേക്ക് വെള്ളമൊഴിച്ചു. ആര്‍പ്പുവിളിച്ചു. ആവേശവും സ്‌നേഹവും പങ്കിട്ടു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത നാല്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെടുത്തു. 49.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 38 പന്തില്‍ 82 റണ്‍സ് നേടിയ പ്രകാശ് ജയരാമയ്യ, 76 റണ്‍സ് നേടിയ ബാബുഗയ് പട്ടേല്‍, 74 റണ്‍സ് നേടിയ അജയ് റെഡ്ഡി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 

ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ കളിച്ച ഫര്‍ഹാന്‍ മൂന്ന് വിക്കറ്റ് നേടി. രണ്ട് മത്സരം കളിച്ച വിഷ്ണു ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പടവെട്ടിയാണ് വിഷ്ണുവും ഫര്‍ഹാനും ഇതുവരെയെത്തിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ തണല്‍ കൂടിയാണ് ഈ താരങ്ങള്‍. പി. ഉദയകുമാരന്‍ നായരുടെയും പ്രസന്നകുമാരിയുടെയും മകനാണ് വിഷ്ണു. അമ്മയും വിഷ്ണുവിന്റെ സഹോദരി വീണയും ഭാഗികമായി കാഴ്ചയില്ലാത്തവരാണ്. പല ജോലികള്‍ക്കും മറ്റും പോയി കുടുംബത്തെയും ചുമലിലേറ്റുന്നത് വിഷ്ണുവാണ്. കൂലിപ്പണിക്കാരനായ അസൈനാറുടെയും ജമീലയുടെയും മകനാണ് ഫര്‍ഹാന്‍. ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും വീട്ടിലെ സാമ്പത്തികസാഹചര്യം മോശമായത് കാരണം ജോലിക്ക് പോവുകയാണ് ഫര്‍ഹാനും. കുടുംബത്തെ താങ്ങിനിര്‍ത്താന്‍ എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

മറ്റ് പല സംസ്ഥാനങ്ങളിലെയും താരങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ സര്‍ക്കാരുകള്‍ ജോലി നല്‍കുന്നതായി അറിയിച്ചതായി വിവരം ലഭിച്ചുവെന്ന് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രജനീഷ് ഹെന്റി പറഞ്ഞു. ഡിസംബര്‍ 16നാണ് ടീം ഇന്ത്യയില്‍ തിരിച്ചെത്തുക. ഡല്‍ഹിയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ടീമിന് സ്വീകരണം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Wednesday, November 26, 2014

മലയാളം സാംസ്‌കാരിക പഠനകേന്ദ്രം ഉദ്ഘാടനം

പാലോട്: പാലോട് കേന്ദ്രമാക്കി മലയാളം സാംസ്‌കാരിക പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സബീര്‍ഷ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ബി.പവിത്രകുമാര്‍, എം.പി. വേണുകുമാര്‍, മനേഷ് ജി.നായര്‍, ഒഴുകുപാറ അസീസ്, സുജിത് പാലോട്, സുധീര്‍ഷ, നസീം, അരുണ്‍കുമാര്‍, അനിലേഷ് എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയ വേണുകുമാരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

പാണ്ടിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി

വിതുര: പാണ്ടിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വിതുര കല്ലാര്‍ അംബേദ്കര്‍ കോളനിയില്‍ ജെ. ജാനമ്മ (80) യുടെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. ഷീറ്റ് മേല്‍ക്കൂര പറന്ന് അടുത്തുള്ള വീടിന്റെ മുകളില്‍ പോയിരുന്നു. മേല്‍ക്കൂര നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ജാനമ്മ ടാര്‍പ്പോളിന്‍കൊണ്ട് വീട് മൂടിയിരിക്കുകയാണ്. ജാനമ്മ ഒറ്റയ്ക്കാണ് താമസം. വിതുര വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.

Tuesday, November 25, 2014

മികച്ച അധ്യാപകനെ ആദരിച്ചു

പാലോട്: മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ പാലോട് ഉപജില്ലയിലെ ഞാറനീലി കാണി യു.പി.എസിലെ പ്രഥമാധ്യാപകന്‍ വേണുകുമാരന്‍ നായരെ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആദരിച്ചു. സ്‌കൂള്‍ പി.ടി.എ. സംഘടിപ്പിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സതീഷ് അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ കൊച്ചുകരിക്കകം നൗഷാദ്, എസ്. സുജിത്ത്, ശങ്കരനാരായണന്‍, മുഹമ്മദ്, ക്ലീറ്റസ് തോമസ്, മുഹയ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. വേണുകുമാരന്‍ നായര്‍ മറുപടി പ്രസംഗം നടത്തി. മികച്ചകുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Saturday, November 22, 2014

നടപ്പന്തല്‍ ഉദ്ഘാടനം ചെയ്തു

പാലോട്. പനങ്ങോട് ആയിരവില്ലി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തലിന്റെ ഉദ്ഘാടനം പാലോട് സബ് ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍ നിര്‍വഹിച്ചു. ജനപ്രതിനിധികളായ ബി. പവിത്രകുമാര്‍, ജോര്‍ജ് ജോസഫ്, ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ജി. വിജയചന്ദ്രന്‍നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പാട്ടഭൂമിയില്‍ നിന്നും പുരുഷസംഘത്തിന് നൂറുമേനി വിളവ്‌

പാലോട്: പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നും പുരുഷസംഘം വിളയിച്ച നൂറുമേനി വിളവുകൊയ്യാന്‍ അഡ്വ. എ. സമ്പത്ത് എം.പി. എത്തി. പാലോട് ചിന്ത പുരുഷസ്വയംസഹായ സംഘമാണ് വിളവെടുപ്പ് ഉത്സവം നടത്തിയത്.
ഏത്തവാഴ, പച്ചക്കറി, വിവിധയിനം കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ് പുരുഷസംഘം കൃഷിയിറക്കിയത്. നന്ദിയോട് കൃഷിഭവന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച കര്‍ഷകസംഘത്തിനുള്ള അവാര്‍ഡും ചിന്തപുരുഷ സംഘത്തിനായിരുന്നു.

ഭരതന്നൂരില്‍ വീണ്ടും വയല്‍ നികത്തല്‍ വ്യാപകം

ഭരതന്നൂര്‍: ഭരതന്നൂരില്‍ വീണ്ടും വയല്‍നികത്തല്‍ വ്യാപകമാകുന്നു. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, അയിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി നേരത്തെ വയലുകള്‍ നികത്തിയിരുന്നെങ്കിലും കുറച്ചുനാളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടുമണിയോടെ ആരംഭിക്കുന്ന നികത്തല്‍ പുലര്‍ച്ചെ നാലോടെയാണ് അവസാനിക്കുന്നത്. ഭരതന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ മണ്ണിട്ടതാണ് ഒടുവിലത്തെ സംഭവം. മൂന്നുംനാലും ടിപ്പറുകളിലായി ഒരുദിവസം രാത്രിതന്നെ നിരവധി ലോഡ് മണ്ണിട്ട് വയല്‍ നികത്തി കരയാക്കി മാറ്റിയിരിക്കും. ഭരതന്നൂര്‍ ഗാര്‍ഡര്‍ സ്റ്റേഷന്‍ മുതല്‍ കല്ലറ വരെയുള്ള ഏലായില്‍ ഇനി ഒന്നോ രണ്ടോ വയലുകള്‍ മാത്രമേ നികത്താന്‍ ബാക്കിയുള്ളൂ. പരാതിയുമായി റവന്യൂ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിക്കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാരേറ്റ്-പാലോട് പ്രധാന റോഡിന്റെ വശത്തായുള്ള ഈ നിയമലംഘനം പലപ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വയല്‍ നികത്തല്‍ വ്യാപകമായതിനെത്തുടര്‍ന്ന് മഴവെള്ളം കെട്ടിനിന്ന് റോഡും ചെളിക്കളമായി മാറി. നിയമലംഘ